പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിദ്യാ വി

പ്രസിഡൻ്റ്

കൃഷ്ണകൂമാർ എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമൃത കെ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജ ശ്രീകുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത ബിജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു പി എൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 1958 ആഗസ്റ്റ് 15 നാണ് പിറവിയെടുത്തത്, തെക്കുംപുറം , തേവലപ്പുറം, കോട്ടാത്തല, നെടുവത്തൂര്‍, അന്നൂര്‍, ആനക്കോട്ടൂര്‍ എന്നീ 6 വാര്‍ഡുകളാണ് രൂപീകരണ വേളയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ജനസംഖ്യാനുപാതികമായി പുന:സംഘടിപ്പിച്ചു വാര്‍ഡുകളുടെ എണ്ണം 11 ആയി വര്‍ദ്ധിച്ചു. 73 ാം ഭരണഘടന ഭേദഗതി നിലവില്‍ വന്നതോടെ വില്ലേജ് പഞ്ചായത്തുകളുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെങ്കിലും അധികാര ഘടനയിലും സ്ഥാനമാനങ്ങളും പുതിയ മാതൃക രൂപപ്പെട്ടുവന്നു. ത്രിതല പഞ്ചായത്ത് സംവിധാനം ഭരണ ഘടന വിധേയമാക്കി പഞ്ചായത്തുകള്‍ ഗ്രാമപഞ്ചായത്തുകളായി മാറി പഞ്ചായത്ത് തലവന്‍ എക്സിക്യൂട്ടീവ് ആഫീസര്‍ പഞ്ചായത്ത് സെക്രട്ടറി ആയി പുനര്‍നാമകരണം ചെയ്തു . തുടര്‍ന്ന് ജനസംഖ്യാനുപാതികമായി പുന സംഘടിപ്പിച്ച് വാര്‍ഡുകളുടെ എണ്ണം 18 ആയി വര്‍ധിച്ചു . 2025 ലെ വാര്‍ഡ് വിഭജനത്തിന് ശേഷം വാര്‍ഡുകളുടെ എണ്ണം 19 ആയി വര്‍ധിച്ചു

കൂടുതൽ വായിക്കുക