ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

                           നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 1958 ആഗസ്റ്റ് 15 നാണ് പിറവിയെടുത്തത്, തെക്കുംപുറം , തേവലപ്പുറം, കോട്ടാത്തല, നെടുവത്തൂര്‍, അന്നൂര്‍, ആനക്കോട്ടൂര്‍ എന്നീ 6 വാര്‍ഡുകളാണ് രൂപീകരണ വേളയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ജനസംഖ്യാനുപാതികമായി പുന:സംഘടിപ്പിച്ചു വാര്‍ഡുകളുടെ എണ്ണം 11 ആയി വര്‍ദ്ധിച്ചു. 73 ാം ഭരണഘടന ഭേദഗതി നിലവില്‍ വന്നതോടെ വില്ലേജ് പഞ്ചായത്തുകളുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെങ്കിലും അധികാര ഘടനയിലും സ്ഥാനമാനങ്ങളും  പുതിയ മാതൃക രൂപപ്പെട്ടുവന്നു. ത്രിതല പഞ്ചായത്ത് സംവിധാനം ഭരണ ഘടന വിധേയമാക്കി പഞ്ചായത്തുകള്‍ ഗ്രാമപഞ്ചായത്തുകളായി മാറി പഞ്ചായത്ത് തലവന്‍  എക്സിക്യൂട്ടീവ് ആഫീസര്‍ പഞ്ചായത്ത് സെക്രട്ടറി ആയി പുനര്‍നാമകരണം ചെയ്തു  . തുടര്‍ന്ന് ജനസംഖ്യാനുപാതികമായി പുന സംഘടിപ്പിച്ച് വാര്‍ഡുകളുടെ എണ്ണം 18 ആയി വര്‍ധിച്ചു . 2025 ലെ വാര്‍ഡ് വിഭജനത്തിന് ശേഷം വാര്‍ഡുകളുടെ എണ്ണം 19 ആയി വര്‍ധിച്ചു